വടകര: കേരള വിഷന്റെ കുടുംബശ്രീ സംരംഭകത്വത്തിനുള്ള രണ്ട് അവാര്‍ഡുകള്‍ വടകര നഗരസഭയുടെ കാര്‍ബണ്‍
ന്യൂട്രല്‍ പാര്‍ക്കിനും ഗ്രീന്‍ ടെക്നോളജി സെന്ററിന്നും ലഭിച്ചു. സുസ്ഥിര പരിസ്ഥിതി ടൂറിസം മേഖലയില്‍ കേരള വിഷന്റെ കുടുംബശ്രീ സൂക്ഷ്മ സംരംഭകത്വത്തിനുള്ള 2025ലെ കാഷ് അവാര്‍ഡും ശില്പവും ഹരിതകര്‍മസേന ജനറല്‍ബോഡി യോഗത്തില്‍ നഗരസഭാ വൈസ് ചെയര്മാന് പി.കെ.സതീശന് ഹരിയാലി ഭാരവാഹികള്‍ക്ക് കൈമാറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഗിഷ ഗോപാല്‍, കുടുംബശ്രീ മെന്റര്‍ റീന വി.പി, കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങള്‍
ശേഖരിക്കുന്ന സമയത്ത് കുഴഞ്ഞ് വീണ ആളെ പ്രാഥമിക ശുശ്രൂഷ നല്കി ജീവന് രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി കോണ്‍ക്ലെവില്‍ ആദരവ് നേടിയ സീമ സി.പിയെ യോഗത്തില്‍ അനുമോദിച്ചു. സുസ്ഥിര സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി വടകരയെ നിലനിര്‍ത്താന്‍ എല്ലാ വീട്ടുകാരും കച്ചവടസ്ഥാപനങ്ങളും എല്ലാ മാസവും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറണമെന്ന് വൈസ് ചെയര്മാന് പറഞ്ഞു. ഹരിയാലി സെക്രട്ടറി വിനീത സ്വാഗതവും പ്രസിഡന്റ് ഷിദപവിത്രന് നന്ദിയും പറഞ്ഞു.

വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങള്‍
