അഴിയൂര്‍: കുഞ്ഞിപ്പള്ളി റെയില്‍വെ ഓവര്‍ബ്രിഡ്ജിന് താഴെ പിഡബ്യുഡി റോഡില്‍ അപകടത്തിന് ഇടയാക്കുന്ന ഭീമന് കുഴി
നിലനില്‍ക്കുന്ന ഭാഗം കെ.കെ.രമ എംഎല്‍എ സന്ദര്‍ശിച്ചു. അപകടം വരാതിരിക്കാനായി ടയര്‍ കൊണ്ട് മറച്ച നിലയിലാണ് കുഴി. മഴ കനത്തതോടെ അപകട സാധ്യത ഏറെയാണ്. വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും, പരാതിയെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്. ഇതിനടുത്തായാണ് ദേശീയപാതയിലെ സര്‍വീസ് റോഡിലെ കുഴി ഒരാളുടെ ജീവനെടുത്തത്. ഓട്ടോ വീണ് ഡ്രൈവര്‍ മരണപ്പെടുകയായിരുന്നു.
ഓവര്‍ബ്രിഡ്ജിന് താഴെ പിഡബ്യുഡി റോഡിലെ
അപകടകരമായ ഗര്‍ത്തം അടിയന്തരമായി റിപ്പയര്‍ ചെയത് ഗതാഗതം സുഗമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തോട് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എംഎല്‍എയോടൊപ്പം ജനകീയ മുന്നണി നേതാക്കളായ പി.ബാബുരാജ്, പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്കരന് എന്നിവരുമുണ്ടായിരുന്നു.

ഓവര്‍ബ്രിഡ്ജിന് താഴെ പിഡബ്യുഡി റോഡിലെ
