Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുരുന്നുകള്‍ക്ക് ഉണര്‍വേകി പ്രവേശനോത്സവം

June 2, 2025
in പ്രാദേശികം
A A
കുരുന്നുകള്‍ക്ക് ഉണര്‍വേകി പ്രവേശനോത്സവം
Share on FacebookShare on Twitter

വള്ളിയാട്: വള്ളിയാട് എംഎല്‍പി സ്‌കൂളില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായി. വൈവിധ്യമാര്‍ന്ന

പരിപാടികളാണ് ആദ്യദിവസം നടന്നത്.  വാര്‍ഡ് മെമ്പര്‍  അബ്ദുറഹ്മാന്‍ നവാഗതരെ കിരീടം അണിയിച്ചു. പഠനോപകരണ കിറ്റ് വിതരണം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ജസ്‌ന എ.ആര്‍ നിര്‍വഹിച്ചു. ശാസ്ത്ര പരീക്ഷണങ്ങള്‍, ഒറിഗാമി നിര്‍മാണം തുടങ്ങി  പേശി വികാസവും വിജ്ഞാന തൃഷ്ണയും ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ കൗതുകം ഉണര്‍ത്തി. റീയൂസ് ഹീറോസ് റിയല്‍ ഹീറോസ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി, ഉപയോഗിച്ച് പഴകിയ ബാഗുകള്‍, ചെരുപ്പ് എന്നിവയുമായി  എത്തിയ കുട്ടികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കി. ‘പുനരുപയോഗം അഭിമാനമാണ്’ എന്ന ആശയം ഇളം മനസ്സുകളിലും സമൂഹത്തിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് ശ്രദ്ധേയമായി.

RECOMMENDED NEWS

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

5 months ago
ആശ്വാസ് പദ്ധതിയില്‍ ഓര്‍ക്കാട്ടേരിയിലെ വ്യാപാരി കുടുംബത്തിന് സഹായം; 10 ലക്ഷം കൈമാറി

ആശ്വാസ് പദ്ധതിയില്‍ ഓര്‍ക്കാട്ടേരിയിലെ വ്യാപാരി കുടുംബത്തിന് സഹായം; 10 ലക്ഷം കൈമാറി

4 months ago
സര്‍വീസ് റോഡിലെ അപകടമരണം: മുഴുവന്‍ കുഴികളും അടക്കണമെന്ന് കെ.കെ രമ എംഎല്‍എ

സര്‍വീസ് റോഡിലെ അപകടമരണം: മുഴുവന്‍ കുഴികളും അടക്കണമെന്ന് കെ.കെ രമ എംഎല്‍എ

6 days ago
പതിയാരക്കര താഴെ ചങ്ങാരത്ത് ജാനു അന്തരിച്ചു

പതിയാരക്കര താഴെ ചങ്ങാരത്ത് ജാനു അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal