Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അബ്ദുല്‍ സലീമിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ധര്‍ണ

June 2, 2025
in പ്രാദേശികം
A A
അബ്ദുല്‍ സലീമിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ധര്‍ണ
Share on FacebookShare on Twitter

നാദാപുരം: താനക്കോട്ടൂരിലെ അബ്ദുല്‍ സലീമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാറക്കടവില്‍ ബഹുജന ധര്‍ണ നടത്തി.
മെയ് ഒന്നിന് താനക്കോട്ടൂരിലെ വീട്ടില്‍ നിന്നു പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുല്‍ സലീമിനെ ഇനിയും കണ്ടെത്താനായില്ല. അന്യ സംസ്ഥാനത്ത് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ ഒഡീഷ സ്വദേശിയുടെ ഫോണില്‍ നിന്നു വീട്ടിലേക്ക് വന്നതായി പറയുന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്‍ സലീം നേരത്തേ ജോലി ചെയ്തിരുന്ന ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലടക്കം തെരച്ചല്‍ നടത്തിയിരുന്നു. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഒരു കുടുംബത്തിലെ ഏക ആശ്രയമായ അബ്ദുല്‍ സലീമിനെ കണ്ടെത്തുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി യുഡിഎഫ് ആരോപിച്ചു.
ബഹുജന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനംചെയ്തു. ചെയര്‍മാന്‍ സി.എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.പി ബാലന്‍, ബി.പി.മൂസ, ടി.ദാമോദരന്‍, കെ.കെ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മൂസ, കോമത്ത് ഹംസ, കെ.ദ്വര, പി.കെ അബ്ദുള്ള, വി.കെഅബൂബക്കര്‍, ചാരുമ്മല്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

വടകര കാര്‍ഷിക ബാങ്കിന് കിട്ടാനുള്ളത് 67 കോടി രൂപ; വായ്പ തിരിച്ചടച്ചാല്‍ പലിശയില്‍ 50 % ഇളവ്

5 months ago
കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു

കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു

4 months ago
പെരുമുണ്ടച്ചേരി റോഡില്‍ പൊടി പൂരം, ജനത്തിന് ദുരിതം

പെരുമുണ്ടച്ചേരി റോഡില്‍ പൊടി പൂരം, ജനത്തിന് ദുരിതം

4 months ago
അയനിക്കാട് ഓട്ടത്തിനിടയില്‍ ബൊലേറോ പിക്കപ്പ് കത്തിനശിച്ചു

അയനിക്കാട് ഓട്ടത്തിനിടയില്‍ ബൊലേറോ പിക്കപ്പ് കത്തിനശിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal