അഴിയൂര്‍: വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവാണെന്നും അതു നഷ്ടപ്പെടുന്നതാണ് അധാര്‍മിക
പ്രവണതയിലേക്ക് കുട്ടികളെ നയിക്കുന്നതെന്നും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. വിസ്ഡം എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴിലെ മദ്രസ പ്രവേശനോല്ഘാടനത്തിന്റെ ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ലഹരിക്കെതിരെയും ബോധാവാന്മാരാക്കുക എന്നത് ധാര്‍മികതയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് ജില്ല ജോയിന്റ് സെക്രട്ടറി നൗഫല്‍ അഴിയൂര്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ അല്‍ഹിക്മ മദ്രസ പ്രധാന അധ്യാപകന് റിയാസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഫത്താഹ് മൈലാക്കര, സി.കെ.സിയാദ് എന്നിവര്‍ സംസാരിച്ചു. മുഹ്സിന് സ്വാഗതവും സുഹൈല്‍ നന്ദിയും പറഞ്ഞു.
