ചെമ്മരത്തൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും ഭീഷണിയാവുന്നരീതിയില്‍ മണ്ണെടുക്കുന്നതില്‍ നിന്ന്
ഉപ്പിലാറ മലയെ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. നിയമത്തിന് വിധേയമല്ലാത്ത രീതിയില്‍ ഹൈവേ വികസനത്തിന്റെ മറവില്‍ മണ്ണ് മാഫിയയും ഭരണകൂടവും നടത്തുന്ന ഭീകരതയാണ് ഉപ്പിലാറ മലയില്‍ കാണുന്നത്. ജനങ്ങളുടെ ജീവനും വീടുകള്‍ക്കും കുടിവെള്ളത്തിനും മലയുടെ താഴ് ഭാഗത്ത് കൂടി കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷന്‍ കനാലിനും ഭീഷണിയാവുന്നരീതിയിലാണ് മണ്ണെടുക്കുന്നത്. അനുവദിച്ച സ്ഥലത്തിന് പുറമേയും മണ്ണ് നീക്കം ചെയ്തതായി കണാന്‍ സാധിച്ചു.
വേനല്‍കാലത്ത് വില്ല്യാപ്പളളി, തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന
ഉപ്പിലാറ മലയുടെ താഴ്ഭാഗത്ത്കൂടി കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷന്‍കനാല്‍ മണ്ണ് നിറഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. മണ്ണെടുപ്പ് കാരണം സമീപത്തെ വീടുകള്‍ക്കും അപകടം പറ്റിയിരിക്കുകയാണ്. കനാലിന് കുറുകേ മണല്‍ചാക്ക് നിറച്ച് സിമന്റുപൈപ്പുകള്‍ ഇട്ട് പാലംനിര്‍മിച്ചത് കാരണം വെള്ളം ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്നു സമരസമതി പറഞ്ഞു. ഉപ്പിലാറമലയിലെ മണ്ണ് മറ്റുസ്ഥലങ്ങളിലെ വയലും വെള്ളക്കെട്ടും നികത്താനും ഉപയോഗിക്കുന്നതായി പ്രദേശവാസികളും സമരസമതി അംഗങ്ങളും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി അംഗങ്ങളോട് പറഞ്ഞു. ഇതിന് നേതൃത്വം
നല്‍കുന്നത് റിട്ടേയര്‍ഡ് ചെയ്ത റവന്യു ഉദ്യോഗസ്ഥനാണന്ന് സമരസമതി ആരോപിച്ചു. ഉപ്പിലാറമല സംരക്ഷണസമതി നടത്തുന്ന സമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബയുടെ നേതൃത്വത്തില്‍ വി.ചന്ദ്രന്‍, രമേശ് നൊച്ചാട്ട് ആര്‍.രാമകൃഷ്ണന്‍, ഷാജി മന്തരത്തൂര്‍, സി.വി.ഹമീദ്, സി.എം.സതീശന്‍, എം.പി.വിദ്യാധരന്‍, ഷൈനി.കെ.വി, രഞ്ജിനി വെള്ളാച്ചേരി, ദിനേശന്‍.കെ.പി എന്നിവരടങ്ങിയ സംഘമാണ് ഉപ്പിലാറമല സന്ദര്‍ശിച്ചത്. വാര്‍ഡ് മെമ്പര്‍ രതീഷ് അനന്തോത്ത്, ഉപ്പിലാറമല സമരസമതി കണ്‍വീനര്‍ സുരേന്ദ്രന്‍.എം, ഗണേശന്‍.എ.കെ, ഗംഗാധരന്‍ എന്നിവരോട് വിവരങ്ങള്‍ ആരാഞ്ഞു. നിയമവിരുദ്ധമായ മണ്ണെടുപ്പ് സമരസമിതി അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടന്നു കോണ്‍ഗ്രസ് ആരോപിച്ചു.

വേനല്‍കാലത്ത് വില്ല്യാപ്പളളി, തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന

