വില്യാപ്പള്ളി: കോണ്‍ഗ്രസ് നേതാവും വില്യാപ്പള്ളിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന
കെ.പി കൊറുമ്പന്റെ 16ാം ചരമവാര്‍ഷിക ദിനത്തില്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി.പി ബിജു പ്രസാദ്, ടി.ഭാസ്‌കരന്‍, ഷര്‍ഫുദ്ദീന്‍ കൈതയില്‍, എം.പി വിദ്യാധരന്‍, എന്‍.പി പ്രകാശന്‍, വി.മുരളീധരന്‍, എന്‍.ശങ്കരന്‍, കെ.എം ബാബു, പി.സി സുരേഷ്, യൂനുസ് രാമത്ത്, വി.ചന്ദ്രന്‍, ദിനേശ് ബാബു കൂട്ടങ്ങാരം, ഹാഷിം പി.കെ, പവിത്രന്‍ പി.കെ, ബാലന്‍ മനത്താമ്പ്ര തുടങ്ങിയവരും മറ്റ് ബന്ധുമിത്രാദികളും പങ്കെടുത്തു.

