വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സകൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. എത്തിച്ചേര്‍ന്ന
മുഴുവന്‍ കുട്ടികള്‍ക്കും മധുരവും കുടുംബശ്രീ സിഡിഎസ് വക സമ്മാനങ്ങളും നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പെഴ്സണ്‍ കെ.അനിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ജിഷ.കെ, സജിതകുമാരി പി.കെ., ലളിത ഗോവിന്ദാലയം, ലിസി.പി എന്നിവര്‍ പ്രസംഗിച്ചു. ഫെസിലിറ്റേറ്റര്‍ മേഘ, സിഡിഎസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ റസീന എന്നിവര്‍ രക്ഷിതാക്കള്‍ക്ക്
ക്ലാസെടുത്തു സ്കൂള്‍ ടീച്ചര്‍ പ്രേമ കെ.എം സ്വാഗതവും സിഡിഎസ് മെമ്പര്‍ ഷൈനി നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങള്‍, രക്ഷിതാക്കള്‍ സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


