ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചീക്കിലോട് യുപി
സ്കൂളില്‍ വര്‍ണാഭമായ രീതിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്ലിയാട്ടുമല് ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് എ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി കോഡിനേറ്റര്‍ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷകനായി. ഹെഡ്മാസ്റ്റര് സി എച്ച് മൊയ്തു, ഹുസ്ന, സാജിത വി സി കെ, അഷറഫ് ടി, അനുഷ ബി, ഷബ്ന പി.പി, അഞ്ജുപ്രിയ എന്‍ കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
