Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര കോ-ഓപ്പറേറ്റീവ് കോളജില്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

June 2, 2025
in പ്രാദേശികം, വിദ്യാഭ്യാസം
A A
വടകര കോ-ഓപ്പറേറ്റീവ് കോളജില്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Share on FacebookShare on Twitter

വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 13 വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ BA English Language and Literature, BCom With CA, BCom Co-operation, BBA, BSW, BA Journalism and Mass Communication, BSc computer Science, Mcom, MSW എന്നിവയാണ് കോഴ്‌സുകള്‍.
കുരിക്കിലാട് ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ക്യാമ്പസില്‍ പരിചയസമ്പന്നരായ അധ്യാപകരുടെ സാന്നിധ്യവും മികച്ച ലാബ് സൗകര്യവും ലൈബ്രറി സൗകര്യങ്ങളുമുണ്ട്. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അത്യന്താധുനിക സംവിധാനങ്ങളോടുകൂടി ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സിഎ, സിഎംഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കോഴ്‌സുകള്‍ ബിരുദകോഴ്‌സുകളോടൊപ്പം ഏഡ് ഓണ്‍ കോഴ്‌സ് ആയി പഠിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിരുദ കോഴ്‌സുകളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ നേടിയ ഉന്നത വിജയശതമാനം ആകാദമിക് മികവില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അംഗീകാരം നേടിയെടുക്കാന്‍ കോളജിന് ഇതിനകംതന്നെ സാധിച്ചു. ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റ് രജിസ്‌ട്രേഷന് – 0496 2523306/ 9447007907 എന്ന നമ്പറിലോ  കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

RECOMMENDED NEWS

കുറിഞ്ഞാലിയോട് ബാലമ്പ്രത്ത് താഴക്കുനി നാരായണി അന്തരിച്ചു

കുറിഞ്ഞാലിയോട് ബാലമ്പ്രത്ത് താഴക്കുനി നാരായണി അന്തരിച്ചു

2 months ago
കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

3 months ago

അഴിയൂർ ചെറിയ കോമത്ത് കണ്ടി ഹാഷിം അന്തരിച്ചു

4 months ago
പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി;  വീണാ ജോര്‍ജ്  മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി

വീണ്ടും കോവിഡ് വ്യാപനം; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal