തിരുവള്ളൂര്‍: സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികളാണ് സംസ്ഥാന
സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ അനുവദിച്ച 1.30 കോടി രൂപ വിനിയോഗിച്ച് തിരുവള്ളൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ നിര്‍മിച്ച ഹൈടെക് ക്ലാസ് മുറികള്‍, ഡൈനിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി ഇ.ഇ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഹാജറ, തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഡി.പ്രജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി ഷഹനാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി ഷീബ, പഞ്ചായത്ത് മെമ്പര്‍മാരായ ഗോപി നാരായണന്, എഫ്.എം മുനീര്‍, സബിത മണക്കുനി, പി.പി രാജന്, ബിപിസി വി.എം സുരേന്ദ്രന്, സ്കൂള്‍ പ്രധാനധ്യാപിക വി.ദിവ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.