Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സര്‍ക്കാര്‍സ്ഥലം കാട് പിടിച്ചു കിടക്കുന്നു; സബ് രജിസ്ട്രാര്‍ ഓഫീസിനായി നെട്ടോട്ടം

June 1, 2025
in പ്രാദേശികം
A A
സര്‍ക്കാര്‍സ്ഥലം കാട് പിടിച്ചു കിടക്കുന്നു; സബ് രജിസ്ട്രാര്‍ ഓഫീസിനായി നെട്ടോട്ടം
Share on FacebookShare on Twitter

വട്ടോളി: വര്‍ഷങ്ങളായി കക്കട്ടില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്‌രജിസ്ട്രാര്‍ ഓഫീസിനു സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലത്തിനായി അധികാരികള്‍ നെട്ടോട്ടത്തില്‍. പലയിടങ്ങളിലും പരതിയെങ്കിലും ഒന്നും ഒത്തു വന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയെങ്കിലും ഉചിതമായ സ്ഥലം കിട്ടിയില്ലെന്നാണ് വിവരം. എന്നാല്‍ വട്ടോളി ടൗണില്‍ നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം വര്‍ഷങ്ങളായി പഴയ മൃഗാശുപത്രി കെട്ടിടവും സ്ഥലവും കാട് പിടിച്ച് കിടക്കുകയാണ്. ഇതിന് സമീപത്തായി പുതിയ മൃഗാശുപത്രി ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി ഏതാണ്ട് നാലു വര്‍ഷം കഴിഞ്ഞു. പൊളിഞ്ഞ് വീഴാറായ പഴയ കെട്ടിടം പൊളിച്ച് നീക്കി രജിസട്രാര്‍ ഓഫീസ് കെട്ടിപ്പൊക്കാം. ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഈ സ്ഥലം വിട്ട് കിട്ടാത്തതിലെ സങ്കേതിക പ്രശനമാണ് വിലങ്ങുതടിയായി പറയുന്നത്. ബന്ധപ്പെട്ടവര്‍ മനസ് വെച്ചാല്‍ ഇതെക്കെ നിഷ്പ്രയാസം ചെയ്യാന്‍ കഴിയാവുന്നതയേുള്ളൂ. സങ്കേതികത്വം മറികടന്ന് ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഇവിടെ സബ് രജിസ്ട്രാര്‍ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസ് കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇനി സര്‍ക്കാര്‍ ഓഫിസ് കൊണ്ടുവരാന്‍ പ്രയാസമാണെങ്കില്‍ പഴയ കെട്ടിടത്തിന്റെ ഓടുകളും അതിലെ കഴുക്കോലും മറ്റും നശിച്ച് പോകാതിരിക്കാനുള്ള നടപടിയെങ്കിലും എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, എംപി, എംഎല്‍എ, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
ബുത്ത് പ്രസിഡന്റ് എന്‍.പി.ജിതേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍, കെ.പി.കരുണന്‍, കെ.അജിന്‍, ബാബു കിഴക്കയില്‍, കെ.പി. നാണു, ബാബുരാജ് വട്ടോളി, കെ.പി.ശൈലജ, എസ്.സജീഷ്, മനീഷ് പിലാച്ചേരി മുതലായവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

4 months ago
ഫ്രഞ്ച് അധിനിവേശത്തിന്റെ വൈവിധ്യങ്ങള്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ശക്തമായി ആവിഷ്‌കരിച്ചു: എന്‍.എസ്.മാധവന്‍

ഫ്രഞ്ച് അധിനിവേശത്തിന്റെ വൈവിധ്യങ്ങള്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ശക്തമായി ആവിഷ്‌കരിച്ചു: എന്‍.എസ്.മാധവന്‍

4 months ago
മയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

മയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

2 months ago
കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും സൗഹൃദ വിരുന്നായി

കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും സൗഹൃദ വിരുന്നായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal