അഴിയൂര്‍: ദേശീയ പാതയില്‍ സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് ശനിയാഴ്ച ഓട്ടോ ഡ്രൈവര്‍ മരിച്ച കുഞ്ഞിപ്പള്ളി ടൗണ്‍
ഭാഗത്ത് കെ.കെ രമ എംഎല്‍എ സന്ദര്‍ശനം നടത്തി. ദേശീയ പാതയില്‍ സര്‍വീസ് റോഡിലെ മുഴുവന്‍ കുഴികള്‍ അടയ്ക്കാനും റോഡ് അറ്റകുറ്റപണി നടത്താനും അധികൃതര്‍ തയ്യാറണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ ഇരയാണ് കുഴിയില്‍ വീണ് മരിച്ച സി.കെ റഫീക്ക്. നിയോജക മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ വാഹന യാത്ര ദു:സഹമാക്കിയതായി അവര്‍ പറഞ്ഞു. സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കളായ കോട്ടയില്‍ രാധ കൃഷ്ണന്‍, കെ.അന്‍വര്‍ ഹാജി, പി.ബാബുരാജ്, യു.എ റഹീം, പ്രദീപ്
ചോമ്പാല, ടി.സി രാമചന്ദ്രന്‍, പി.കെ കോയ, മോനാച്ചി ഭാസ്‌ക്കരന്‍, വി.പി പ്രകാശന്‍, അഹമ്മദ് കല്പക, സിറാജ് എം.പി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


