പയ്യോളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ അയനിക്കാട് തെക്കയില്‍
ഷാജിയുടെ വേര്‍പാട് നാടിന്റെ വേദനയായി. ഏതുകാര്യത്തിലും സജീവമായി ഇടപെട്ട് ഏവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായ ഷാജിയുടെ അകാല വേര്‍പാട് നാട്ടുകാരുടെ ഉള്ളുലച്ചു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ ഷാജി പാര്‍ട്ടി തെരഞ്ഞെടുപ്പ് വേളയിലും മറ്റും നേതാക്കളുടെ ചിത്രങ്ങള്‍ വരക്കാനും ബോര്‍ഡുകള്‍ തയ്യാറാക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധം സൂക്ഷിക്കാനും ഷാജി ശ്രദ്ധിച്ചു. നിര്യാണ വാര്‍ത്ത അറിഞ്ഞു വന്‍ജനാവലിയാണ് അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലെത്തിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഷാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം
സംഘടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍ അധ്യക്ഷത വഹിച്ചു. കെ.ടി വിനോദന്‍, പി.എം ഹരിദാസന്‍, കെ.അനിത, എം.ടി സുരേഷ് ബാബു, ചെറിയാവി സുരേഷ് ബാബു, മുജേഷ് ശാസ്ത്രി, സി.വി ബാജിത്, സി.കെ അനില്‍കുമാര്‍, കെ.പി പ്രദീപന്‍, ടി.കെ നാരായണന്‍, പുത്തുക്കാട്ട് രാമകൃഷ്ണന്‍, ഇ.ടി പത്മനാഭന്‍, മനോജ് എന്‍.എം, അഷറഫ് പുഴക്കര, ടി.പവിത്രന്‍, അന്‍വര്‍ കായിരികണ്ടി, സി.കെ ഷഹനാസ്, കെ.ടി സിന്ധു, പി.എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

ഷാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

