പയ്യോളി: കോണ്‍ഗ്രസ് പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ അയനിക്കാട് മമ്പറം
ഗേറ്റ് തെക്കയില്‍ ഷാജി (49) അന്തരിച്ചു. ഐഎന്‍ടിയുസി മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നിര്‍മാണ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: സജിനി. പിതാവ്: തെക്കയില്‍ നാരായണന്‍. മാതാവ്: മാണിക്കം. സഹോദരങ്ങള്‍: പവിത്രന്‍, രമേശന്‍, പ്രകാശന്‍. സഞ്ചയനം വെള്ളിയാഴ്ച.

