വടകര: പുതുപ്പണം വെളുത്ത മലയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം
പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ.എം.ഹരിദാസന്‍, സിപിഎം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, കല്ലായിന്റവിട ബിബേഷ് എന്നിവര്‍ക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിലും
പ്രവേശിപ്പിച്ചു.
വായനശാലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി വായനശാലയുടെ ഷെല്‍ട്ടര്‍ പൊളിക്കുന്നത് തടഞ്ഞപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരായ ഒരു സംഘമാളുകള്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഹര്‍ത്താലിന് ആഹ്വാനം
ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചുവരെ പുതുപ്പണത്ത് ഹര്‍ത്താല്‍ ആചരിക്കാനാണ് പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഹ്വാനം. വെളുത്തമലയില്‍ രാവിലെ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. സ്ഥലത്ത് പോലീസ് കാവലേര്‍പെടുത്തി. വായനശാലയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്.