Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെളുത്തമല സംഘര്‍ഷവുമായി ബന്ധമില്ലെന്ന് ബിജെപി

June 1, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പുതുപ്പണം വെളുത്തമല സംഘര്‍ഷവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സി.പി.പ്രയങ്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമമാക്കി. വെളുത്ത മലയില്‍ റോഡരികില്‍ റീഡിംഗ് സെന്റര്‍ എന്ന പേരില്‍ പൊതുസ്ഥലത്ത് നിര്‍മിച്ച ഷെഡ് രാത്രി കാലങ്ങളില്‍
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി മാറുന്നത് പരിസരവാസികളുടെ സമാധാന ജീവിതത്തിന് ഭീഷണിയുയര്‍ത്തിയതോടെ റവന്യു അധികാരികള്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതാണ്. ഇവിടത്തെ അനധികൃത നിര്‍മാണം പണിക്കോട്ടി, കുട്ടോത്ത്, കല്ലുപാറ ഭാഗത്തു നിന്നെത്തിയ സിപിഎം പ്രവര്‍ത്തകരുള്‍പ്പെട്ട സംഘം അര്‍ധരാത്രിയില്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് പരിസരവാസികളുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ സംഭവത്തില്‍ ബിജെപിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല. പ്രദേശത്തെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം അവസാനിപ്പിക്കണമെന്നും വടകര മുനിസിപ്പാലിറ്റിയിലെ പൊതുസ്ഥലങ്ങളില്‍ സിപിഎം, ഡിവൈഎഫ്‌ഐ സംഘടനകളുടെ പേരില്‍ സ്ഥാപിച്ച ഷെഡ്ഡുകള്‍ നീക്കം ചെയ്ത് സൈ്വരജീവിതത്തിന് ഉതകുന്ന നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 

RECOMMENDED NEWS

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

4 months ago
കേരള വിഷന്‍ സംരംഭകത്വ അവാര്‍ഡ് വടകര ഹരിയാലിക്ക്

കേരള വിഷന്‍ സംരംഭകത്വ അവാര്‍ഡ് വടകര ഹരിയാലിക്ക്

5 days ago

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

2 months ago
മുക്കാളി പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു

മുക്കാളി പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal