വില്യാപ്പള്ളി: ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ വില്യാപ്പള്ളി എംജെ ഹൈസ്കൂളില്‍ നിന്നു
വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും (788) അനുമോദിക്കാന്‍ ടീം വില്യാപ്പള്ളി സംഘടിപ്പിച്ച ‘വിജയാരവം’ ചടങ്ങ് നാടിന്റെ ഉത്സവമായി. വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്കൂളിനെയും അധ്യാപകരെയും പിടിഎയെയും അനുമോദിച്ചു. അനുമോദന ചടങ്ങിന് മുന്നോടിയായി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നു മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ബേന്റ് വാദ്യങ്ങളുടെയും മറ്റും
അകമ്പടിയോടെ നൂറുകണക്കിന് പേര് പങ്കെടുത്ത ഘോഷയാത്രയോടെ വില്യാപ്പള്ളി ടൗണിലേക്ക് ആനയിച്ചു. അനുമോദന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്തു. ചരിത്രകാരന് പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അഷറഫ് പാറേമ്മല്‍ വിശദീകരണ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ്, ഫൈസല്‍ ചാലയില്‍, റൈസല്‍ ടി.ടി പ്രസംഗിച്ചു. തുടര്‍ന്ന് ആബിദ് കണ്ണൂര്‍, സജില സലീം നയിച്ച ഗാനവിരുന്ന് അരങ്ങേറി.


