Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പി.വി.അന്‍വര്‍ പിന്മാറി; നിലമ്പൂരില്‍ മത്സരിക്കാനില്ല, യുഡിഎഫിലേക്കുമില്ല

May 31, 2025
in കേരളം
A A
പി.വി.അന്‍വര്‍ പിന്മാറി; നിലമ്പൂരില്‍ മത്സരിക്കാനില്ല, യുഡിഎഫിലേക്കുമില്ല
Share on FacebookShare on Twitter

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വക്താവാണ് എം സ്വരാജെന്നും  അന്‍വര്‍ വിമര്‍ശിച്ചു.  എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം. ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ്. വേറെ ആർക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സിപിഎം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

RECOMMENDED NEWS

വെളുത്തമല ഹിറ മഹല്‍ അബ്ദുള്‍ കാദര്‍ അന്തരിച്ചു

2 months ago
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 5,6 തിയതികളില്‍ മേമുണ്ടയില്‍

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 5,6 തിയതികളില്‍ മേമുണ്ടയില്‍

2 months ago
നൂറാം വയസില്‍ അന്തരിച്ചു

നൂറാം വയസില്‍ അന്തരിച്ചു

2 months ago
കാശ്മീര്‍ ഭീകരാക്രമണം: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങി

കാശ്മീര്‍ ഭീകരാക്രമണം: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal