പുറമേരി: കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന
പ്രിന്‍സിപ്പല്‍ ഇ.കെ ഹേമലത തമ്പാട്ടി, ഗണിത അധ്യാപകനും സ്റ്റേറ്റ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സെക്രട്ടറിയുമായ എന്‍.കെ പ്രഭാകരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി, കെ.എം വിജിഷ, സമീറ കൂട്ടായി, കെ.ടി.കെ ബാലകൃഷ്ണന്‍, ടി.കുഞ്ഞിക്കണ്ണന്‍, ടി.കെ പ്രഭാകരന്‍, പി.കെ ചന്ദ്രന്‍, ഇ.കെ രാജഗോപാലന്‍, ഷംസു മഠത്തില്‍, സി.പി സുരേന്ദ്രന്‍, കെ.രജിത്ത്, എം.കെ റികില്‍
എന്നിവര്‍ സംസാരിച്ചു. ഇ.കെ ഹേമലത തമ്പാട്ടി, എന്‍.കെ പ്രഭാകരന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ ഇ.കെ ലളിതാംബിക സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ഷൈനി നന്ദിയും പറഞ്ഞു.


