വടകര: ചോറോട് ഗേറ്റിനു സമീപം ട്രെയിന്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂര് കല്യാണ്‍ ഭവനില്‍
പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. മൃതദേഹം വടകര പോലീസ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: പ്രഷിബ, പ്രനീബ്. മരുമക്കള്‍: രാജീവന്‍, ഭാസ്‌ന. സഹോദരങ്ങള്‍: പി.കെ.ശശി, പി.കെ.രാജീവന്‍, പരേതരായ പി.കെ.സത്യന്‍, പി.കെ.സുരേന്ദ്രന്‍. സംസ്‌കാരം ഞായര്‍ 2.30 ന് വീട്ടുവളപ്പില്‍.
