വടകര: മീന്‍ പിടിക്കുന്നതിനിടയില്‍ വടകര-മാഹി കനാലില്‍ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തോടന്നൂര്‍ വരക്കൂല്‍ താഴെ മുഹമ്മദിന്റെ (28) മൃതദേഹം രാത്രി എട്ടുമണിയോടെയാണ് കണ്ടെത്തിയത്.
ഉച്ചക്ക് കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയില്‍ സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് കനാലില്‍ വീണത്. പിടിച്ച മത്സ്യം ബക്കറ്റില്‍ കരയില്‍ കണ്ടതിനെ
തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് വന്നയാള്‍ അപകടത്തില്‍പെട്ട കാര്യം മനസ്സിലായത്. യുവാവിനെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തെരച്ചിന് തടസമായി. കടലില്‍ മത്സ്യ
ബന്ധനത്തിന് ഉപയോഗിക്കുന്ന വല എത്തിച്ച് നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരും വടകര പോലീസും വടകര, നാദാപുരം ഫയര്‍ഫോഴ്സും തെരച്ചലില്‍ ഏര്‍പെട്ടു.കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മണിക്കൂറുകളോളം സ്ഥലത്തുണ്ടായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉച്ചക്ക് കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയില്‍ സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് കനാലില്‍ വീണത്. പിടിച്ച മത്സ്യം ബക്കറ്റില്‍ കരയില്‍ കണ്ടതിനെ

