ഒഞ്ചിയം: ബിജെപി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം
ഉയര്‍ത്തിക്കൊണ്ട് വികസിത കേരളം നിശാ ശില്പശാല നടത്തി. നാദാപുരം റോഡ് ഹാപ്പി ടവറില്‍ നടന്ന പരിപാടി കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.പി മുരളി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിജീഷ് അധ്യക്ഷത വഹിച്ചു. . യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ് വിഷയാവതരണം നടത്തി. ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ.പി, ജനറല്‍ സെക്രട്ടറി റെന്നി പി.കെ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റിജില്‍ പുളിയെറിന്റവിട എന്നിവര്‍ സംസാരിച്ചു.

