വടകര: തീരപ്രദേശമായ കുരിയാടിയില്‍ ഇരുനില വീട് നിലംപൊത്തി. കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചോറോട്
ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം പക്രവിട തറവാട് വീടാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ തകര്‍ന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രുഗ്മിണിയുടെ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേല്‍ക്കൂര ഇടിയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കെട്ടിടമാകെ തകര്‍ന്നു. വീട്ടുപകരണങ്ങളും ഇലക്ട്രോണിക്
സാമഗ്രികളും നശിച്ചു. വീടാകെ തകര്‍ന്നതിനാല്‍ ഒരു സാധനംപോലും എടുക്കാനായില്ല. എല്ലാം മഴയില്‍ കുതിര്‍ന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരനും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് അധികൃതരുമെത്തി. വീട്ടുകാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

