Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

May 30, 2025
in വിദ്യാഭ്യാസം
A A
അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി
Share on FacebookShare on Twitter

 

രണ്ടു മാസത്തെ അവധിക്കാലത്തിന് രണ്ട് ദിവസം കൊണ്ട് തിരശ്ശീല വീഴും. അക്ഷര വെളിച്ചം തേടി എത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി അധ്യാപകര്‍ രംഗത്തുണ്ട്. കുട്ടികളുടെ ഭാവിക്ക് ഊര്‍ജം പകരാന്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് അധ്യാപകര്‍ റെഡിയായിരിക്കുന്നത്.
ജൂണ്‍ രണ്ടിന് സ്‌കൂളില്‍ കാലുകുത്തുന്ന നവാഗതരെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയില്‍ പൂക്കളും മധുര പലഹാരങ്ങളും മറ്റും നല്‍കി അധ്യാപകരും പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രവേശനോത്സവത്തിനെത്തും. ജൂണ്‍ മൂന്ന് മുതല്‍ 13 വരെ പഠനത്തോടപ്പം നടത്തേണ്ട പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളുടെ നിര്‍ദ്ദേശങ്ങളും വന്നു കഴിഞ്ഞു.
ഇത്തവണത്തെ പ്രവേശനോത്സവത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിനി എഴുതിയ ഗാനമാണ് പ്രവേശനോത്സവത്തിനു കേരളത്തിലെങ്ങുമുള്ള സ്‌കൂളുകളില്‍ മുഴങ്ങുക.
‘മഴ മേഘങ്ങള്‍ പന്തലൊരുക്കിയ
പുതുവര്‍ഷത്തിന്‍ പൂന്തോപ്പില്‍
കളിമേളങ്ങള്‍ വര്‍ണം വിതറിയൊ
രവധിക്കാലം മായുന്നു………’
എന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഭദ്രാഹരി
എഴുതിയ പ്രവേശന ഗാനം.
ഇ.ആനന്ദന്‍

RECOMMENDED NEWS

ബൈക്കപകടം: പരിക്കേറ്റ യുവാവ് മരിച്ചു

5 months ago

യുവാക്കളുടെ അവസരോചിത ഇടപെടല്‍; ആദിയമോള്‍ക്ക് പുനര്‍ജന്മം

5 months ago

കേരളത്തിലേത് സാധാരണക്കാരന്റെ നടുവൊടിക്കുന്ന സർക്കാർ: കെ. പ്രവീൺ കുമാർ

5 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വടകരയില്‍ ബുധനാഴ്ച വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal