ഒഞ്ചിയം: രക്തസാക്ഷി സ്മാരകത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത 250 ഓളം വാഴകള്‍
വെട്ടിനശിപ്പിച്ചത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എംപിഐ പ്രവര്‍ത്തകരായ സി.സി.രവീന്ദ്രനും വി.പി.ചന്ദ്രനും വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്ന സ്ഥലത്തെ കാര്‍ഷിക വിളകളാണ് ഇന്നലെ രാത്രി വെട്ടിയരിഞ്ഞിട്ടത്. കാര്‍ഷിക മേഖല ഉപജീവന മാര്‍ഗമായി കാണുന്ന കര്‍ഷകരുടെ ജീവിത പ്രതീക്ഷകളെ തച്ചുടച്ച മനുഷ്യത്വരഹിതര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം. നേരത്തെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി
സ്വീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. നാടിന്റെ സാമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹികവിരുദ്ധരുടെ ബോധപൂര്‍വ ശ്രമത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

