Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഒഞ്ചിയത്ത് 250ലേറെ വാഴകള്‍ വെട്ടിനശിപ്പിച്ചു

May 30, 2025
in പ്രാദേശികം
A A
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഒഞ്ചിയത്ത് 250ലേറെ വാഴകള്‍ വെട്ടിനശിപ്പിച്ചു
Share on FacebookShare on Twitter

ഒഞ്ചിയം: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴക്കൃഷി നശിപ്പിച്ച നിലയില്‍. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് അരിഞ്ഞ് വീഴ്ത്തിയിരിക്കുന്നത്. ചാലംകുനിയില്‍ സി.സി രവി, വള്ളു പറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ കൃഷി നടത്തുന്നത്. ഇന്നലെ രാത്രിയാണ് ഈ അതിക്രമം നടന്നത്. കുലച്ചതും കുലക്കാറായതുമായ 250 ലേറെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ചോമ്പാല പോലിസില്‍ പരാതി നല്‍കി.
കുറച്ചു കാലമായി പ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ആര്‍എംപിഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ പറഞ്ഞു. സംഭവ സ്ഥലം ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.കെ.രമ എംഎല്‍എ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

 

RECOMMENDED NEWS

മുക്കാളിയില്‍ ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചു

മുക്കാളിയില്‍ ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചു

5 months ago
‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’ വടകരയിൽ പ്രഭാഷണം നടത്തി

‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’ വടകരയിൽ പ്രഭാഷണം നടത്തി

4 months ago
അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

3 months ago
തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal