നാദാപുരം: മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈര്‍, കെപിസിസി വൈസ്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ എംപി എന്നിവര്‍ക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഞായറാഴ്ച വൈകീട്ട് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.

