നാദാപുരം: പോത്ത് കച്ചവടത്തിന്റെ മറവില്‍ വാണിമേല്‍ മേഖലയില്‍ കാറില്‍ വില്പനക്കായി കൊണ്ടുവന്ന
എംഡിഎംഎയുമായി യുവാവ് പിടിയിലായി. വാണിമേല്‍ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്. എസ്‌ഐ വി.കെ.മനീഷും നാദാപുരം ഡി വൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും വാണിമേല്‍ കോടിയൂറ റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെ.എല്‍.56 എച്ച് 2175 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ എത്തിയ പ്രതി കുടുങ്ങിയത്. ഇയാളില്‍ നിന്ന് 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
