വടകര: ഒന്നിച്ച്, ഒന്നായ്, ഒന്നാവാം എന്ന സന്ദേശത്തോടെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാലയ
ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്ത് കെഎസ്ടിഎ. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ വടകര സബ്ജില്ലാതല പരിപാടി ചീനം വീട് നോര്‍ത്ത് ജെബി സ്‌കൂളില്‍ വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പ്രീതി ഉദ്ഘാടനം ചെയ്തു.
അരികിലുണ്ട് അധ്യാപകര്‍ എന്ന സന്ദേശമുയര്‍ത്തി കെഎസ്ടിഎ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷവും വിദ്യാലയ
ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്. മറ്റ് വിദ്യാലയങ്ങളില്‍ നാളെയും മറ്റന്നാളുമായി പ്രവര്‍ത്തനം പുരോഗമിക്കും. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി സന്ദീപ് ജില്ലാകമ്മിറ്റി അംഗം കെ.രഞ്ജുമോന്‍, പ്രധാധ്യാപിക സിങ്കി സി.കെ, ശ്രീഷ, പ്രസി. ശ്രീജി എന്നിവര്‍ നേതൃത്വം നല്‍കി.

അരികിലുണ്ട് അധ്യാപകര്‍ എന്ന സന്ദേശമുയര്‍ത്തി കെഎസ്ടിഎ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷവും വിദ്യാലയ

