വില്യാപ്പള്ളി: സിപിഐ നേതാവും കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററുമായ വില്യാപ്പള്ളി ശ്രേയസ്
വീട്ടില്‍ കെ.പി.കൃഷ്ണന്‍ (86) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സിപിഐ ജില്ല കൗണ്‍സില്‍ അംഗം, വടകര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നിട്ടുണ്ട്. എഐവൈഎഫ് ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം, എയിഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ്, വില്ല്യാപ്പള്ളി ജയകേരളകലാവേദി സ്ഥാപകാംഗം എന്നീ
നിലകളിലും പ്രവര്‍ത്തിച്ചു.


ഭാര്യ: സാവിത്രി (റിട്ട.അധ്യാപിക കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി). മക്കള്‍: മനോജ് കുമാര്‍, കെ.പി.മിനി (അധ്യാപിക മുയിപ്ര പിവി എല്‍പിസ്‌കൂള്‍), മൃദുല കുമാരി (അധ്യാപിക എസ്എന്‍ടിഎച്ച്എസ്എസ് ഷൊര്‍ണൂര്‍. മരുമക്കള്‍: പി.പി.അശോകന്‍ (റിട്ട.അധ്യാപകന്‍ വട്ടോളി നാഷണല്‍ എച്ച്എസ്എസ് & ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസി. കുറ്റ്യാടി), ബൈജു (ജിവിജിഎച്ച്എസ്എസ് ചിറ്റൂര്‍), നിഷ (ഹൈടെക് പബ്ലിക്ക് സ്‌കൂള്‍ വട്ടോളി). സംസ്‌കാരം ഇന്ന് (വെള്ളി) 7 മണിക്ക് വീട്ട് വളപ്പില്‍.