Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ചാരവൃത്തിക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര കണ്ണൂരിലെത്തി; പോലീസ് അന്വേഷണം തുടങ്ങി

May 30, 2025
in ദേശീയം
A A
ചാരവൃത്തിക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര കണ്ണൂരിലെത്തി; പോലീസ് അന്വേഷണം തുടങ്ങി
Share on FacebookShare on Twitter

 

കണ്ണൂര്‍: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരവൃത്തി നടത്തിയെന്ന കേസില്‍ പിടിയിലായ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നടന്ന തെയ്യം ചടങ്ങില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതായാണ് പുതിയ വിവരം. തെയ്യത്തിന്റെ വിഡിയോയിലും ജ്യോതിയുടെ ദൃശ്യങ്ങളുണ്ട്.
ജ്യോതി സോഷ്യല്‍ മീഡിയയിലും കണ്ണൂരിലെ സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.
ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വിഡിയോയില്‍ ജ്യോതി പറയുന്നുണ്ട്.

 

RECOMMENDED NEWS

ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

2 months ago
പ്രൗഢം, ഗംഭീരം പാസിങ് ഔട്ട് പരേഡ്

പ്രൗഢം, ഗംഭീരം പാസിങ് ഔട്ട് പരേഡ്

1 month ago

പളിയ നൃത്തത്തില്‍ സംസ്ഥാനത്ത് എ ഗ്രേഡ് നേടി; പ്രതിഭകള്‍ക്ക് നാടിന്റെ അനുമോദനം

5 months ago
വയനാടിന്റെ നിലനില്‍പിന് ശാശ്വതമായ മാസ്റ്റര്‍പ്ലാന്‍ വേണം: മുല്ലപ്പള്ളി

വയനാടിന്റെ നിലനില്‍പിന് ശാശ്വതമായ മാസ്റ്റര്‍പ്ലാന്‍ വേണം: മുല്ലപ്പള്ളി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal