ചേരാപുരം: വേളം പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹരിത കര്‍മ്മ
സേന വളണ്ടിയര്‍മാര്‍ക്കും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂണിഫോമും, മഴക്കോട്ടും മറ്റ് സുരക്ഷ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് പി.എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.സൂപ്പി, സുമ മലയില്‍, സിതാര കെ.സി, ബീന.കെ, എച്ച്.സി ശമീന, നിഖില്‍ രാജ്, വിഇഒ നിത്യ, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

