അഴിയൂര്‍: ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്
ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസിത കേരളം നിശാ ശില്പപശാല നടത്തി. ബ്ലോക്ക് ഓഫീസിന് സമീപത്തെ ആത്മവിദ്യാ സംഘം ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ.ദിലീപ് ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍
അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി വിഷയാവതരണം നടത്തി. നോര്‍ത്ത് ജില്ലാ സെക്രട്ടറി പി.കെ.പ്രീത, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത് കെ പി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വി.പി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുബീഷ്.പി.വി, ഗിനീഷ് കളാണ്ടി എന്നിവര്‍ സംസാരിച്ചു.

പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍
