വേളം: വേളത്ത് മരം വീണു വീട് ഭാഗികമായി തകര്‍ന്നു. വേളം പതിനാറാം വാര്‍ഡിലെ മങ്ങാട് കുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മങ്ങാട്ടുമ്മല്‍ ചാത്തുവിന്റെ വീട്ടിനു മുകളിലാണ് മരം വീണത്. ചാത്തുവിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍, വാര്‍ഡ് മെമ്പര്‍ കെ.സി. ബാബു, എം.വിനോദന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.