കൊയിലാണ്ടി: വര്‍ക്ക്ഷോപ്പില്‍ റിപ്പയറിംഗിനായി കൊണ്ടുവന്ന സ്കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍. കോമത്തുകരയിലെ
ഹോണ്ട കെയര്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച ആക്ടീവ സ്കൂട്ടറിലാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. കണ്ണാടി മാറ്റാന്‍ സ്കൂട്ടറിന്റെ മുന്‍ഭാഗത്തെ കവര്‍ എടുത്തപ്പോഴാണ് പാമ്പുകളെ കാണാനായത്. വയറുകള്‍ക്കിടയില്‍ പെരുമ്പാമ്പുകള്‍ ഒളിച്ചിരിക്കുകയായിരുന്നു. കോമത്തുക്കര കൃഷ്ണ കല്യാണില്‍ ദിനേശന്റെ ഉടമസ്ഥതയുള്ളതാണ് സ്കൂട്ടര്‍. പെരുമ്പാമ്പുകള്‍ എങ്ങനെ ഇതിനകത്ത് കയറിക്കൂടി എന്നാണ് ഏവരും ചോദിക്കുന്നത്. ഇത് സ്കൂട്ടര്‍ ഓടിക്കുന്ന ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പാമ്പുകളെ കൊണ്ടുപോയി.
-സുധീര്‍ കൊരയങ്ങാട്

-സുധീര്‍ കൊരയങ്ങാട്