മലപ്പുറം: പി.വി.അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍
ധാരണ. യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫിലെ ചിലരെ വിശ്വാസത്തില്‍ എടുക്കാന്‍ ആകില്ലെന്ന് പ്രതികരിച്ച പി.വി.അന്‍വര്‍ പക്ഷെ, യോഗത്തില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫില്‍ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂര്‍ണ അംഗത്വം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വം എന്ന നിലപാടില്‍ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചര്‍ച്ചക്കില്ലെന്നും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുമെന്നതില്‍ എന്തുറപ്പാണ് ഉള്ളതെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്ന് പറയാന്‍ കാരണങ്ങളുണ്ട്. അക്കാര്യം നാളെ വിശദമായി പറയാം. നിലമ്പൂരില്‍ താന്‍ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുകയും ചെയ്താല്‍ താന്‍ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരില്‍ താന്‍ രാജിവച്ച് യുഡിഎഫിന് ഒരു അവസരം നല്‍കുകയായിരുന്നു. യുഡിഎഫില്‍ അംഗം ആക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും താന്‍ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാര്‍ത്ഥിയാകട്ടെയെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന് പുറത്ത് നിന്നാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായ വിമര്‍ശനം പറഞ്ഞത്. മുന്നണിക്കകത്തായിരുന്നെങ്കില്‍ പറയില്ലായിരുന്നു-അന്‍വര്‍ വ്യക്തമാക്കി.

അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചര്‍ച്ചക്കില്ലെന്നും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുമെന്നതില്‍ എന്തുറപ്പാണ് ഉള്ളതെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
