നാദാപുരം: നാഷണല്‍ ലീഗ് നാദാപുരം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഐഎന്‍എല്‍
കായക്കൊടി പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. ദേശീയ കൗണ്‍സിലര്‍ വി.എ.അമ്മദ് ഹാജി കായക്കൊടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.സി തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രസക്തി ജനങ്ങളിലേക്കെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താനും
കൂടുതല്‍ ആളുകളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം ട്രഷറര്‍ ഇ. കെ.പോക്കര്‍ അധ്യക്ഷത വഹിച്ചു. വി.എ.പോക്കര്‍ ഹാജി, അമ്മദ് കോടങ്കോട്ട്, എസ്.കെ.സി.തങ്ങള്‍, നാസര്‍ ദേവര്‍കോവില്‍, റഫീഖ് കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രവി പുറ്റങ്കി സ്വാഗതവും ജാഫര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.

വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രസക്തി ജനങ്ങളിലേക്കെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താനും
