പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ദേശീയപാതയില്‍ ഓട്ടത്തിനിടയില്‍ ബൊലേറോ
പിക്കപ്പ് വാഹനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വാഹനം ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോഴിക്കോട് നടക്കാവ് പി.കെ.സുനാസിന്റെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ് വാന്‍. വടകര ഫയര്‍ഫോഴ്സും പയ്യോളി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം
നടത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വടകര അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.വിജിത്ത്കുമാര്‍, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ അനിഷ്.ഒ, ഫയര്‍ ഓഫീസര്‍മാരായ എ.ലിജു, സഹീര്‍ പി എം, അമല്‍ രാജ്.ഒ.കെ, റഷീദ് കെ.പി, സി.ഹരിഹരന്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

