Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി

May 28, 2025
in പ്രാദേശികം
A A
വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി
Share on FacebookShare on Twitter

വടകര: ദേശീയപാതയില്‍ വടകര നഗരത്തിലെ സര്‍വീസ് റോഡ് തകര്‍ന്ന് ഭീമന്‍ കുഴി രൂപപ്പെട്ടത് ആശങ്ക പരത്തി. ഫാമിലി വെഡ്ഡിംഗ് സെന്ററിനു മുന്നില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് കനത്ത മഴയില്‍ വലിയ ദ്വാരം കണക്കെ ആഴമേറിയ കുഴി രൂപപ്പെട്ടത്. കിഴക്കു ഭാഗത്തെ പഴയ നടപ്പാതയോട് ചേര്‍ന്ന സര്‍വീസ് റോഡിലാണ് ഇത്ര വലിയ ഗര്‍ത്തം. വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പറ്റാത്ത വിധത്തിലുള്ള കുഴിയാണ് രൂപപ്പെട്ടത്. ഇത് യഥാസമയം ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവായി. കോണ്‍ക്രീറ്റ് ഡിവൈഡര്‍ വെച്ച് റോഡ് തടഞ്ഞതോടെ ഏറെ നേരം കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പോലീസും റോഡ് നിര്‍മാണ തൊഴിലാളികളും അധികാരികളും രംഗത്തെത്തി. ജെസിബി ഉപയോഗിച്ച് കുഴിയില്‍ മണ്ണ് നിറച്ച് നിരപ്പാക്കിയാണ് താല്‍ക്കാലിക ആശ്വാസം കണ്ടത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദേശീയപാതയിലെ ഗതാഗത കുരുക്ക് അയഞ്ഞിട്ടില്ല.

RECOMMENDED NEWS

‘നിനവുകള്‍’ പ്രകാശനം ചെയ്തു

‘നിനവുകള്‍’ പ്രകാശനം ചെയ്തു

5 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത അനിവാര്യം

3 months ago

അഴിയൂര്‍ പൊട്ടന്‍കണ്ടി പുരുഷോത്തമന്‍ ചെന്നൈയില്‍ അന്തരിച്ചു

4 months ago
ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാന്‍കുട്ടി

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാന്‍കുട്ടി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal