പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശം. കൂത്താളി പഞ്ചായത്തിലെ
ഒന്നാം വാര്‍ഡിലുള്ള നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. പല വീടുകളുടെയും മുകളിലേക്ക് മരം കടപുഴകി വീണു. കൂത്താളി യുപി സ്‌കൂള്‍ ടോയ്‌ലറ്റിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു സമീപവാസിയായ ഇന്ദിരയുടെ വീട്ടിലാണ് പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകര്‍ന്നുവീണു. വലിയ മരങ്ങള്‍ മുറിഞ്ഞു വീണതിനു പുറമെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ തെറിച്ചു. ഒട്ടേറെ കാര്‍ഷിക വിളകള്‍ക്ക് നാശം നേരിട്ടു. കാറ്റിനൊപ്പം ശക്തമായ മഴയും
തുടരുകയാണ്. മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.


