കീഴരിയൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് കീഴരിയൂരിലെ സി.പി രാഘവന്‍ (77) അന്തരിച്ചു. റെയില്‍വെ ലേബര്‍ യുണിയന്‍
(എഐടിയുസി) പാലക്കാട് ഡിവിവിഷന്‍ പ്രസിഡന്റ്, സംസ്ഥാന റെയില്‍വെ സിപിഐ ഫ്രാക്ഷന്‍ അംഗം, എക്‌സ് സര്‍വിസ് ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഗവേണിംങ് ബോര്‍ഡ് അംഗം, അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂര്‍ സര്‍വീസ് ബാങ്ക് ഡയരക്ടര്‍, ഇരിങ്ങണ്ണൂര്‍ പോസ്റ്റ് മാസ്റ്റര്‍, വായുസേന, റെയില്‍വെ പയ്യോളി, തലശ്ശേരി ടെമ്പിള്‍ ഗെയിറ്റ് സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: രാധരാഘവന്‍ (മഹിളാസംഘം ജില്ലാ വൈസ് പ്രസി. നാദാപുരം മണ്ഡലം സെക്രട്ടറി). മക്കള്‍: റീന സുരേഷ് (ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുന്നുമ്മല്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), റീത്ത ബിജുകുമാര്‍ നടുവത്തൂര്‍ (ഡോക്യുമെന്റ് റൈറ്റേര്‍സ് അസോസിയേഷന്‍ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്). മരുമക്കള്‍: പി.സുരേഷ് ബാബു മൊകേരി (സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം), ആര്‍.ജെ ബിജുകുമാര്‍
(ആധാരം എഴുത്ത് & സര്‍വേയര്‍ മേപ്പയൂര്‍).


(ആധാരം എഴുത്ത് & സര്‍വേയര്‍ മേപ്പയൂര്‍).
