Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

May 28, 2025
in കേരളം
A A
വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി;  നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം
Share on FacebookShare on Twitter

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കണ്‍ റെയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.

ആനക്കാംപൊയില്‍, കള്ളാടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് തുരങ്ക പാത നിര്‍മിക്കുന്നത്. രണ്ടു തുരങ്കമായാണ് പാത നിര്‍മിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. അതീവശ്രദ്ധയോടെ വേണം പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണം എന്നതാണ് പ്രധാനമായ നിര്‍ദേശം. പദ്ധതി സംബന്ധിച്ച ടെന്‍ഡര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും അനുമതിയില്‍ പറയുന്നു.

മല തുരക്കുമ്പോള്‍ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനങ്ങള്‍ രണ്ടു ജില്ലകളിലും വേണം. വയനാട് – നിലമ്പൂര്‍ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്തു മാത്രമുള്ള ‘ബാണാസുര ചിലപ്പന്‍’ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തില്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് പദ്ധതിക്കായി നിശ്ചയിച്ചത്.

1341 കോടി രൂപയ്ക്ക് ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് തുരങ്കത്തിന്റെ നിര്‍മാണവും 160 കോടി രൂപയ്ക്ക് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി അപ്രോച്ച് റോഡിന്റെ നിര്‍മാണവുമാണ് ഏറ്റെടുക്കുക.

RECOMMENDED NEWS

താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

1 month ago
മലിനജലം പുറന്തള്ളിയ സ്ഥാപനത്തിന് ആരോഗ്യവിഭാഗത്തിന്റെ പൂട്ട്

മലിനജലം പുറന്തള്ളിയ സ്ഥാപനത്തിന് ആരോഗ്യവിഭാഗത്തിന്റെ പൂട്ട്

3 months ago
മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു

മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു

4 months ago
ഇഫ്താര്‍ വിരുന്നൊരുക്കി രാഷ്ട്രീയ യുവജനതാദള്‍

ഇഫ്താര്‍ വിരുന്നൊരുക്കി രാഷ്ട്രീയ യുവജനതാദള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal