വടകര: കടലാക്രമണം രൂക്ഷമായ വടകര നഗരസഭാ പ്രദേശങ്ങളില്‍ ഷാഫി പറമ്പില്‍ എംപി സന്ദര്‍ശനം നടത്തി. നാല്പതോളം കുടുംബങ്ങള്‍ കടലാക്രമണത്തിന്റെ ദുരിതം
അനുഭവിക്കുന്ന അഴിത്തല, മുകച്ചേരി ഭാഗം, പുറങ്കര, പാണ്ടികശാല എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പലയിടത്തും കടല്‍ഭിത്തി തകര്‍ന്നിരിക്കുകയാണ്. ഭിത്തിയും കടന്ന് തീരം കവരുകയാണ് കടല്‍. കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്‍, യുഡിഎഫ് ചെയര്‍മാന്‍ എം.ഫൈസല്‍, കണ്‍വീനര്‍ പി.എസ് രഞ്ജിത്കുമാര്‍, കൗണ്‍സിലര്‍ പി.വി ഹാഷിം തുടങ്ങിയവര്‍ എംപിക്ക് ഒപ്പമുണ്ടായിരുന്നു.

