കുറ്റ്യാടി: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികള്‍. നരിക്കൂട്ടുംചാല്‍ വേദിക വായനശാല
ബാലവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വര്‍ണ്ണകൂടാരം ശില്‍പശാല വേറിട്ട അനുഭവമായി മാറി. രണ്ടു ദിവസത്തെ ശില്‍പശാലയില്‍ കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന നിരവധി ക്ലാസുകളും പ്രവര്‍ത്തനങ്ങളും നടന്നു. ഒറിഗാമി ക്ലാസിന് കൃഷ്ണന്‍ കരണ്ടോടും നാടകകളരിക്ക് രജീഷ് പുറ്റാടും നേതൃത്വം നല്‍കി. ശില്‍പശാലക്ക് നയന്‍ തേജ്, ലക്ഷ്മിയ ബാനു, വി. അശ്വതി, എസ്. ജെ. സജീവ് കുമാര്‍, കെ.കെ. രവീന്ദ്രന്‍, ഡോ:എസ്.ഡി.സുദീപ്, കെ.കെ. സന്തോഷ്, അശ്വതി സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
