വടകര: 2018 ല്‍ കുറിഞ്ഞാലിയോട് ആരംഭിച്ച വടകര ബ്ലോക്ക് റൂറല്‍ കോ-ഓപ്പ് സോസൈറ്റി ലിമിറ്റഡ്, ആധുനിക
സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ചടങ്ങ് കേരള റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുതകുന്ന വിധത്തില്‍ ലളിതവും കൂടുതല്‍ മെച്ചപ്പെട്ടതുമായ സൗകര്യങ്ങള്‍ സംഘത്തിന്റെ പുതിയ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. സംഘം ഭരണസമിതി പ്രസിഡണ്ട് കെ.ഗംഗാധരക്കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘം ഓണററി സെക്രട്ടറി വി.പി രാഘവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ട്രോങ്ങ് റൂം ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സന് കെ.പി സൗമ്യ
നിര്‍വഹിച്ചു. നിക്ഷേപ സ്വീകരണം ഏറാമല ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രനും വായ്പാ വിതരണം സഹകരണ അസി. റജിസ്ട്രാര്‍ പി.ഷിജുവും ഉദ്ഘാടനം ചെയ്തു. പുറമേരി യൂണിറ്റ് സഹകരണ ഇന്‍സ്പെക്ടര്‍ സുരേഷ്ബാബു മണിയലത്ത് കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍
ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തംഗം കോട്ടയില്‍ രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എം ബിജു, പി.ലിസി, പി.കെ സനല്‍കുമാര്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം ആര്.സത്യന്, എന്‍.ബാലകൃഷ്ണന്, പി.കെ കുഞ്ഞിക്കണ്ണന്, കെ.കെ കുഞ്ഞമ്മദ്, എ.കെ ബാബു, എം.കെ കുഞ്ഞിരാമന്,
കൂര്‍ക്കയില്‍ ശശി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് എ.കെ കുഞ്ഞിക്കണാരന്‍ സ്വാഗതവും കണ്‍വീനര്‍ ഒ.എം അശോകന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.