ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തറോപ്പൊയിലില്‍ മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് ഒന്നാം ഘട്ടം
പരിഷ്‌കരണ പ്രവൃത്തി നടത്തിയ പള്ളിച്ചാങ്കണ്ടി മുക്ക്-കിളിയമ്മല്‍ മുക്ക് ആര്‍എച്ച്എസ് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ആയിഷ നിര്‍വഹിച്ചു. ടാറിംഗിന് പുറമെ കോണ്‍ക്രീറ്റ് ഐറിഷും ഉറവ കാരണം തകര്‍ന്നു പോകുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റും ചെയ്തു ഭദ്രമാക്കിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കുനീമ്മല്‍ കുഞ്ഞബ്ദുല്ല, കെ സതീശന്‍, പി.കെ അഷ്‌റഫ്, മുഹമ്മദ് കിളിയമ്മല്‍, മുഹമ്മദ് ആസിഫ് പി.കെ, റഹീം.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
