Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

May 27, 2025
in പ്രാദേശികം
A A
നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

വളളിയാട്: അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന താഴത്തിടത്തില്‍ ഗോവിന്ദ കുറുപ്പിന്റെ സ്മരണയില്‍ തുടക്കം കുറിച്ച പാലിയേറ്റീവ് കെയര്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് സാന്ത്വനം പകരുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. വളണ്ടിയര്‍ സേവനം, രോഗീപരിചരണം, മെഡിക്കല്‍ സഹായ ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഗോവിന്ദ കുറുപ്പിന്റെ കുടുംബമാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്. ഇതിനു കൂട്ടായി നാട്ടുകാരുടെ കമ്മിറ്റിയുമുണ്ട്. ഇത്തരം മാതൃകാപ്രവര്‍ത്തനത്തിന് തയ്യാറായവരെ എംഎല്‍എ അഭിനന്ദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വള്ളില്‍ ശാന്ത, കെ.സി. നബീല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഈനോത്ത്, ആര്‍.കെ.ചന്ദ്രന്‍, ടി.കെ.കുഞ്ഞബ്ദുള്ള, വിജയന്‍ ചെറുവത്താരി, വിജയമന്ദിരം വിജയന്‍, വള്ളില്‍ ശ്രീജിത്ത്, വികാസ്.വി.കെ., സി.പി.അനീഷ്, കൃഷ്ണപ്രസാദ് മീത്തല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആതുരസേവന രംഗത്തെ നിറസാന്നിധ്യമായ ചുണ്ടുവിനാണ്ടി മൊയ്തീനെ ചടങ്ങില്‍ ആദരിച്ചു. പാലിയേറ്റീവ് കെയറിന് ടി.എച്ച്.ശ്രീധരന്‍ കൈമാറിയ ഉപകരണങ്ങള്‍ എംഎല്‍എ ഏറ്റുവാങ്ങി.

RECOMMENDED NEWS

ലഹരിക്കെതിരെ വ്യാപാരി യൂത്ത്‌വിങ്ങിന്റെ പ്രതിഷേധ ജ്വാല

ലഹരിക്കെതിരെ വ്യാപാരി യൂത്ത്‌വിങ്ങിന്റെ പ്രതിഷേധ ജ്വാല

3 months ago
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയില്‍ സ്വര്‍ണവില

2 months ago
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധനയും ബോധവല്‍കരണവും; ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധനയും ബോധവല്‍കരണവും; ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു

2 months ago
നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

നാടിന് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയര്‍; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal