മേമുണ്ട: മേമുണ്ട അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി, എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവന്‍
രക്ഷാ പരിശീലന പദ്ധതി തുടങ്ങി. ഒരു വീട്ടില്‍ ഒരു ജീവന്‍ രക്ഷാ പരിശീലകന്‍ എന്നതാണ് ലക്ഷ്യം. പരിശീലന പദ്ധതി എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം അബ്ദുള്ള മുഖ്യ പരിശീലകനായി. ചടങ്ങില്‍ അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.പി നാരായണന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി വി.സുകുമാരന്‍, എം.എം
രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലകരായ പി.പി സത്യനാരായണന്‍, എ.സഹദേവന്‍, സി.എം ഹോസ്പിറ്റല്‍ പാരാമെഡിക്കല്‍ സ്റ്റാഫ് പി.നസീറ, എം.കെ ഫിദ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.


