Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വീടുകളില്‍ വെള്ളം കയറി; 5 കുടുംബങ്ങളെ മാറ്റി, കെ.കെ.രമ എംഎല്‍എ സന്ദര്‍ശിച്ചു

May 27, 2025
in പ്രാദേശികം
A A
വീടുകളില്‍ വെള്ളം കയറി; 5 കുടുംബങ്ങളെ മാറ്റി, കെ.കെ.രമ എംഎല്‍എ സന്ദര്‍ശിച്ചു
Share on FacebookShare on Twitter

വടകര: വടകര ടൗണിലെ 46-ാം വാര്‍ഡില്‍ കസ്റ്റംസ് റോഡ് പരിസരത്തെ ചെറിയ വളപ്പ്, പൂക്കാപ്പുറം ഭാഗത്ത് കനത്ത മഴയില്‍ വെള്ളം പൊങ്ങി. 20 ല്‍ പരം വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പിച്ചു.
ചെറിയവളപ്പില്‍ ചെറിയത്ത് കുഞ്ഞാമി, ചെറിയവളപ്പില്‍ ജുബില, ചെറിയവളപ്പില്‍ ആഷിര്‍ സിവി, വളപ്പില്‍ സലാം, ജുബില ചെറിയവളപ്പില്‍ എന്നീ കുടുംബങ്ങളെയാണ് മാറ്റിപാര്‍പിച്ചത്.
കെ.കെ.രമ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ പി.വി.ഹാഷിം, നിസാബി, മുസ്ലീം ലീഗ് കസ്റ്റംസ് റോഡ് ശാഖാ സെക്രട്ടറി പി.വി.നിസാര്‍, സി.വി മമ്മു, സി മായന്‍കുട്ടി എന്നിവര്‍ അനുഗമിച്ചു. വടകര ടൗണില്‍ നിന്നുള്ള മഴവെള്ളം അങ്ങാടിത്തോട് വഴിയാണ് കടന്നുപോകുന്നത്. ഈ തോടിന് ആവശ്യമായ വീതിയും ആഴവും ഇല്ലാത്തതാണ് രൂക്ഷമായ തോതില്‍ വെള്ളം കയറാന്‍ ഇടയാക്കിയതെന്ന് ഇവര്‍ എംഎല്‍എയെ ബോധ്യപ്പെടുത്തി.

RECOMMENDED NEWS

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം പത്ത് മീറ്ററില്‍ തന്നെ; പ്രവൃത്തി ഉടനെന്ന് എംഎല്‍എ

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം പത്ത് മീറ്ററില്‍ തന്നെ; പ്രവൃത്തി ഉടനെന്ന് എംഎല്‍എ

5 months ago
കല്ലാച്ചിയിൽ ബിജെപിയുടെ ആഹ്ലാദപ്രകടനം

കല്ലാച്ചിയിൽ ബിജെപിയുടെ ആഹ്ലാദപ്രകടനം

4 months ago

തിരുമന നെല്ലിയുള്ള പറമ്പത്ത് നാണി അന്തരിച്ചു

4 months ago
റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal